മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ – തിരൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്.
പാളം മുറിച്ചുകടക്കുമ്പോൾ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. അസീസ് സംഭവ സ്ഥലത്ത് വെച്ചും മകൾ അജ്വ മർവ ആശുപത്രിയിൽ വെച്ചും മരിച്ചു.ഇരുവരുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News