ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി കുടുംബത്തില്‍ അച്ഛന്‍ ആറുവയസുള്ള മകളെ പീഡിപ്പിച്ചെന്ന് പരാതി. ഭര്‍ത്താവിനെതിരെ കുട്ടിയുടെ അമ്മ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല. തുടര്‍ന്ന് ഡല്‍ഹി സാകേത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തെങ്കിലും പോലീസ് നടപടികളുമായി മുന്നോട്ടുപോയിട്ടില്ലെന്ന് ആരോപണം. കേസ് ഒതുക്കിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് കുട്ടിയുടെ അമ്മ പറയുന്നു.
കുട്ടി ബാത്ത്റൂമില്‍ പോകാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്ന് അമ്മ പറയുന്നു. ജനുവരി ആദ്യമാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ പിതാവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News