KeralaNews

ബി.ജെ.പിക്കെതിരെ പോസ്റ്റര്‍; തിരുവനന്തപുരത്ത് കര്‍ഷക സമരനേതാവിന് മര്‍ദ്ദനം

തിരുവനന്തപുരം: കര്‍ഷക സമരനേതാവ് കെ.വി ബിജുവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ബി.ജെ.പിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് ബിജുവിന് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂരില്‍ വച്ചാണ് സംഭവം.

കര്‍ഷകവിരുദ്ധ നിലപാടെടുക്കുന്ന ബിജെപിക്ക് വോട്ട് നല്‍കരുതെന്ന പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു ബിജു. അതിനിടെ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചുവെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ബിജു പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ബിജു പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കോര്‍ഡിനേറ്ററാണ് ബിജു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button