അഞ്ചു വര്‍ഷം വീടിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി; ഒടുവില്‍ കര്‍ഷന്‍ ആത്മഹത്യ ചെയ്തു
ഗാന്ധിനഗര്‍: വീടിനായി അഞ്ച് വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടാവാത്തതിനാല്‍ ഗുജറാത്തില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിന് അപേക്ഷ നല്‍കിയ എഴുപതുകാരനായ ബല്‍വന്ദ് ചരണ്‍ ആണ് പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്തത്.
ഗുജറാത്ത് പോലീസിന്റെ ഈമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചതിനു ശേഷമാണ് ബല്‍വന്ദ് ജീവനൊടുക്കിയത്. പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങി താന്‍ മടുത്തു എന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു. പഞ്ചായത്ത് ഓഫീസിലെ മൂന്നാം നിലയിലെ സ്റ്റെയര്‍കേസിലാണ് അദ്ദേഹം തൂങ്ങിമരിച്ചത്.
ആത്മഹത്യ ചെയ്യുകയാണെന്ന് വിളിച്ച് അറിയിച്ചെങ്കിലും മറ്റ് വിശദാംശങ്ങള്‍ ഇദ്ദേഹം പറഞ്ഞിരുന്നില്ല. ആരാണ് അപേക്ഷ വൈകിച്ചതെന്നോ ഏത് പഞ്ചായത്ത് ഓഫീസിലാണ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. നിലവില്‍ ആത്മഹത്യയ്ക്കാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.