ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 ടവറുകളാണ് തകര്‍ത്തത്. ഇതോടെ പ്രതിഷേധക്കാര്‍ തകര്‍ത്ത ടവറുകളുടെ എണ്ണം 1411 ആയി.
#WATCH Villagers of Tibbi Kalan in Punjab's Firozpur vandalise a telecom tower to express their support towards farmers protesting against the three farm bills pic.twitter.com/sCWMYiU0Kq
— ANI (@ANI) December 28, 2020
പ്രധാനമായും റിലയന്‍സ് ജിയോ ടവറുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. പഞ്ചാബിലെ ഫിറോസ്പൂരിലുള്ള ടിബ്ബി കലാന്‍ ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ ടവര്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫിറോസ്പൂരില്‍ ടവറുകള്‍ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പോലീസിന് നിര്‍ദ്ദേശം നല്‍കി.