EntertainmentNews
ആദ്യ ക്രഷ് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോട് ,രണ്ടാമത്തെ പ്രണയം 2014ൽ പൊളിഞ്ഞു, ഇനി കല്യാണം, വിവാഹ സങ്കല്‍പ്പങ്ങള്‍ പറഞ്ഞ് നടി ഇനിയ
മമ്മൂട്ടിയുടെ നായികയായെത്തി പ്രേക്ഷക പ്രീതിനേടിയ താരസുന്ദരിയാണ് ഇനിയ. വിവാഹ സങ്കല്പങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. താൻ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുകയാണെന്നായിരുന്നു ഇനിയ പറഞ്ഞത്.
‘എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ ഇഷ്ടം.” ഇനിയ ഭാവി വരനെക്കുറിച്ചുള്ള സങ്കല്പങ്ങളും പങ്കുവച്ചു.
ആദ്യമായി ക്രഷ് തോന്നിയത് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോടായിരുന്നുവെന്നും അത് യഥാര്‍ഥ പ്രേമമായിരുന്നുവെന്നും താരം പറഞ്ഞു. ”എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. 2014 ല്‍ അത് ബ്രേക്കപ്പായി. വീട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാമായിരുന്നു. സിനിമയില്‍ നിന്നുള്ള ആളായിരുന്നില്ല അതെന്നും” നടി വ്യക്തമാക്കുന്നു. .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News