EntertainmentNews

മുസ്ലിം അല്ലെങ്കിൽ വീട്ടുകാർ സമ്മതിക്കില്ലെന്ന് പറഞ്ഞു; അവൻ സുന്നത്ത് ചെയ്ത് വന്നു:ഫരീന

കൊച്ചി:പ്രണയത്തിന് വേണ്ടി പരിധി വിട്ട കാര്യങ്ങൾ ചെയ്യുന്നവർ ഏറെയാണ്. ഇത്തരത്തിൽ കൗതുകരമായ പല വാർത്തകളും പുറത്ത് വന്നിട്ടുണ്ട്. സിനിമാ താരങ്ങളോടുള്ള ആരാധനയും പ്രണയവും കാരണം കൈയിൽ പച്ച കുത്തുന്നവരുമുണ്ട്. തെന്നിന്ത്യയിലെ ചില നടിമാർക്ക് വേണ്ടി ആരാധകർ ക്ഷേത്രം വരെ പണിതിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു പ്രണയാഭ്യർത്ഥനയെക്കുറിച്ച് സംസാരിക്കുകയാണ് നടി ഫരിന ആസാദ്. തമിഴ് ടെലിവിഷൻ ഷോകളിൽ അവതാരകയായെത്തിയ ഫരീന പിന്നീട് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഉപ്പു പുലി കാരം എന്ന വെബ് സീരീസിൽ ഫരീന അഭിനയിച്ചിട്ടുണ്ട്. സീരീസിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് ടീനേജ് സമയത്ത് തനിക്ക് വന്ന വിചിത്രമായ പ്രണയാഭ്യർത്ഥനയെക്കുറിച്ച് ഫരീന സംസാരിച്ചത്. ഒരു പയ്യൻ എന്നെ പ്രാെപ്പോസ് ചെയ്തു. പിന്നാലെ വരികയും സംസാരിക്കുകയും ചെയ്തു. എങ്ങനെ ഒഴിവാക്കും എന്നാലാേചിച്ച ഞാൻ എന്റെ വീട്ടിൽ മുസ്ലിം പയ്യനല്ലെങ്കിൽ സമ്മതിക്കില്ലെന്ന് വെറുതെ പറഞ്ഞു.

അത്രയല്ലേ വേണ്ടൂ, മുസ്ലിം പയ്യൻ എന്താണോ ചെയ്യുക അത് ചെയ്ത് വരാം എന്ന് പറഞ്ഞ് അവൻ പോയി. പിറ്റേ ദിവസം അത് ചെയ്ത് വന്നു. നിങ്ങൾക്ക് മനസിലായെന്ന് കരുതുന്നു. അത് തന്നെയാണ്. ആശുപത്രിയിൽ പോയി ചെയ്ത് വന്നു. ഞാൻ ഭയന്നു. അയാളിൽ നിന്നും താൻ അകലം പാലിച്ചെന്നും പിന്നീട് കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. അഭിമുഖം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ആ പയ്യന്റെ കാര്യത്തിൽ വിഷമം തോന്നുന്നെന്ന് പലരും കമന്റ് ചെയ്തു.

അയാളെ പറഞ്ഞ് മനസിലാക്കിയാൽ മതിയായിരുന്നെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിലർ നടിയെ അധിക്ഷേപിക്കുകയും ചെയ്തു.സോഷ്യൽ മീഡിയയിലെ താരമാണ് ഫരീനയിന്ന്. 10 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഫരീനയ്ക്കുണ്ട്. സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫരീന. മെയ് 30 നാണ് ഫരീനയുടെ വെബ് സീരീസ് ഉപ്പു പുലി കാരം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്തത്.

പ്രായമായ രണ്ട് ദമ്പതികളുടെയും അവരുടെ നാല് മക്കളുടെയും കഥ പറയുന്ന സീരീസാണിത്. വനിത, പൊൻവണ്ണൻ, ആയിഷ, നവീൻ, അശ്വിനി, ദീപിക, കൃഷ്ണ, ദീപക് പരമേശ്, രാജ് അയ്യപ്പ തുടങ്ങിയവരാണ് സീരീസിൽ പ്രധാന വേഷം ചെയ്തത്. എം രമേശ് ഭാരതിയാണ് സീരീസ് സംവിധാനം ചെയ്തത്. വികടൻ ടെലിവിസ്താസ് ആണ് നിർമാണം. മികച്ച പ്രതികരണമാണ് സീരീസിന് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button