നോയിഡ: കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സല്‍മാന്‍ ഖാന്‍, മുസിര്‍, ഷാരൂഖ് അലി, അസ്ഹറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ധരംവീര്‍ വിശ്വകര്‍മ്മ, ബണ്ടി സിംഗ്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകള്‍ റെംഡെസിവിര്‍ എന്ന വ്യാജേന 40000-45000 രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. പ്രതികളില്‍ ചിലര്‍ നഴ്‌സുമാരും മറ്റു ചിലര്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവുകളുമാണ്.
9 റെംഡെസിവിര്‍ വയലുകളും 140 വ്യാജ റെംഡെസിവിര്‍ വയലുകളും 2.45 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. നേരത്തെയും ഉത്തർ പ്രദേശിൽ നിന്ന് റെംഡെസിവിര്‍ കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.