24.9 C
Kottayam
Friday, June 5, 2026

താന്‍ പ്രിവിലേജ് കിട്ടിയല്ല വന്നത്,എന്തിനാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്; നിഷ ജോസ് കെ മാണിയുടെ പ്രസ്താവനയോട് പൊട്ടിത്തെറിച്ച് ശ്വേത മേനോന്‍

Must read

കൊച്ചി:രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതുകൊണ്ടാണ് ശ്വേത മേനോന്‍ മിസ് ഇന്ത്യ വേദിയില്‍ എത്തിയതെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍ ഇപ്പോള്‍. രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതു കൊണ്ടല്ല താന്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ എത്തിയതെന്ന് ശ്വേത പ്രതികരിച്ചു.

സൗന്ദര്യ മത്സരങ്ങളില്‍ ശ്വേതാ മേനോന് ഒരുപാടി പ്രിവിലേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും 1992ല്‍ കൊച്ചിയില്‍ വെച്ച് നടന്ന രമണിക മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയതുകൊണ്ടാണ് മിസ് ഇന്ത്യ മത്സരവേദിയില്‍ എത്താന്‍ ശ്വേത മേനോന് സാധിച്ചതെന്നും നിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിഷയുടെ ഈ പരാമര്‍ശങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ മറുപടി നല്‍കുകയിരിക്കുകയാണ് ശ്വേത.

1992 ല്‍ കൊച്ചിയില്‍ നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു നിഷ. ഈ മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു നടി ശ്വേതാ മേനോന്‍. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാമെന്ന കരാര്‍ അന്ന് നിലനിന്നിരുന്നു. എന്നാല്‍, മിസ് കേരള ജേതാവ് ആയ തനിക്ക് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല.

വീട്ടുകാര്‍ തന്റെ അവസരം നിഷേധിക്കുകയായിരുന്നു. വീട്ടുകാര്‍ തന്റെ അവസരം നിഷേധിച്ചപ്പോള്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് റണ്ണര്‍ അപ്പായ ശ്വേതാ മേനോനായിരുന്നുവെന്നാണ് നിഷ പറഞ്ഞത്. ഇത് സത്യമല്ലെന്നും നിഷ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും ശ്വേത വ്യക്തമാക്കി.

- Advertisement -

തന്നെക്കുറിച്ച് മുന്‍ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 1992 ലെ മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ശ്വേത പറഞ്ഞു. ‘മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാന്‍ യോഗ്യത നേടിയത് 1994ല്‍ ആണ്, 92ലെ മത്സരത്തില്‍ യോഗ്യത നേടി 94ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാന്‍ കഴിയില്ലല്ലോ…’ ശ്വേത ചോദിച്ചു.

- Advertisement -

‘നിഷ പറഞ്ഞതുപോലെ 1992ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല.

രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു റണ്ണര്‍ അപ് ആയിരുന്നു. അവര്‍ പറഞ്ഞത് അവര്‍ക്കു പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ ഫെമിനാ മിസ് ഇന്ത്യയില്‍ പോയത് എന്നാണ്. രമണിക മിസ് ഇന്ത്യയ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷന്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തപ്പോഴാണ് ഞാന്‍ ഈ അഭിമുഖം കാണുന്നത്.

എന്തിനാണ് അവര്‍ അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്ന് അറിയില്ല. അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാല്‍ അത് തിരുത്തണം എന്ന് തോന്നി. കാരണം മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത് ശരിയല്ലലോ,’എനിക്ക് ഒരുപാട് പ്രിവിലേജ് കിട്ടിയെന്നാണ് നിഷ പറയുന്നത്..

- Advertisement -

അത് തെറ്റാണ്. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രിവിലേജ് കിട്ടിയതായി എനിക്ക് അറിയില്ല. മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജയിച്ചാണ് ഫൈനല്‍ വരെ എത്തുന്നത്. അതിനെ പ്രിവിലേജ് കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ല,’എന്നും ശ്വേത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week