ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലു പേരടങ്ങുന്ന സംഘം പിടിയില്‍. കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഷമീറിനെ കോഴിക്കോട്ടു നിന്നാണ് പിടികൂടിയത്. 2000,500 200 എന്നിവയുടെ കള്ളനോട്ടാണ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. ഷമീര്‍ കോഴിക്കോട് അച്ചടിക്കുന്ന കള്ള നോട്ടുകളുമായി വന്നവരെയാണ് ആറ്റിങ്ങലില്‍ നിന്ന് പോലീസ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News