NationalNews

ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്‌ടോബര്‍ 15 വരെ അടച്ചിടും! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ അവസാനിച്ചാലും രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15വരെ അടച്ചിടുമെന്ന് ടൂറിസം മന്ത്രാലയത്തിന്റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് വ്യാജവാര്‍ത്ത.

<p>ഇതേതുടര്‍ന്ന് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും ഈഹോപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.</p>

<p>ലോക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെങ്കിലും ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കുന്ന സേവനങ്ങള്‍ക്ക് അനുമതിയുണ്ട്.</p>

<p>ഇതിനിടെയാണ് ഹോട്ടലുകള്‍ ഒക്ടോബര്‍ 15നു ശേഷമേ തുറക്കൂ എന്ന വ്യാജവാര്‍ത്ത വാട്സ് ആപ്പ് വഴിയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker