EntertainmentNews
ഡാല്‍ഗോണ കോഫി ഉണ്ടാക്കിയ സന്തോഷം പങ്കുവെച്ച് നവ്യാ നായര്‍
കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ സൗത്ത് കൊറിയന്‍ സ്പെഷലായ ഡാല്‍ഗോണ കോഫി വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി നവ്യാ നായര്‍.
<p>വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്.</p>
<p>കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റര്‍ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക.</p>
<p>ഒരു ഗ്ലാസ്സില്‍ ഐസ്‌ക്യൂബ് ഇട്ടശേഷം മുക്കാല്‍ ഭാഗം തണുത്ത പാല്‍ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്‌സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News