ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു! രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം; വട്ടം കറങ്ങി പോലീസ്

തൃശൂര്‍: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഈ സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി.

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടന്‍ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയില്‍ നിന്നാണ് എന്നാണ് സൂചന നല്‍കിയിരുന്നത്.

പോലീസ് പുലര്‍ച്ചെയോടെ എത്തി ഇവിടെയുള്ള ഫ്‌ളാറ്റുകളിലെല്ലാം പരിശോധന നടത്തി. ഫ്‌ളാറ്റുകളില്‍ അന്വേഷണം നടത്തിയതിന് പിന്നാലെ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. ഇതില്‍ നിന്ന് കാനാട്ടുകരയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. പോലീസ് സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News