പരപ്പനങ്ങാടി: ആവശ്യക്കാര്‍ക്ക് വാറ്റാനുള്ള സാമഗ്രികളുമായി എത്തി ചാരായം വാറ്റി നല്‍കുന്നയാള്‍ പോലീസ് പിടിയില്‍. കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ, പടയപ്പ സുരേഷ് എന്ന പൂവത്തു തൊടി സുരേഷാണ് (39) പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നു വാറ്റ് ഉപകരണങ്ങളും വില്‍പനക്കായി തയാറാക്കിയ രണ്ട് ലിറ്ററോളം ചാരായവും പിടിച്ചെടുത്തു.
ലോക്ക് ഡൗണ്‍ വേളയില്‍ ആയിരത്തി എണ്ണൂറ് രൂപക്കായിരുന്നു ഇയാള്‍ ഒരു ലിറ്റര്‍ വീര്യമേറിയ ചാരായം വിറ്റഴിച്ചിരുന്നതത്. ആവശ്യക്കാരുടെ സ്ഥലത്ത് എത്തി ചാരായം നിര്‍മിച്ച് കൊടുക്കുമ്പോള്‍ എണ്ണായിരം രൂപ വരെ ഫീസായി ഇയാള്‍ ഈടാക്കിയുന്നതായും പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസ്, എസ്.ഐ രാജേന്ദ്രന്‍ നായര്‍ , സുരേഷ് കുമാര്‍, സിപിഒ മാരായ ഫൈസല്‍, മന്‍സൂര്‍, രാജി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിലാണ് പടയപ്പ പിടിയിലായത്.