കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോൺഗ്രസുകാർ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ഞങ്ങളുടെ പ്രവർത്തകരെ കൊന്നവർക്ക് വേണ്ടി കേസ് വാദിക്കാൻ വരുന്ന അഭിഭാഷകർക്കാണ് ദുരിതാശ്വാസനിധിയിലെ പണം സർക്കാർ കൊടുക്കുന്നതെന്നും കെ.മുരളീധരൻ ആരോപിച്ചു.
വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നതിൽ ഭൂരിഭാഗവും കള്ളമാണെന്നും തീർത്തും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.മുരളീധരൻ പറഞ്ഞു.
ഇനി ഒരും വർഷം കൂടിയല്ലേ പിണറായിയെ സഹിക്കേണ്ടതുള്ളൂവെന്ന് പരിഹസിച്ച മുരളീധരൻ ഡിക്ഷണറിയിൽ ഇല്ലാത്ത വാക്കുകൾ വരെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി പറഞ്ഞെന്നും പരിഹസിച്ചു. കോഴിക്കോട് വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് കെ.മുരളീധരൻ ഇങ്ങനെ പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News