വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥത, ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , ഡോക്ടര്‍ക്ക് ശ്വാസതടസം
മെക്സിക്കോ സിറ്റി: വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥത, ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഫൈസര്‍ ബയോണ്‍ടെക് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ഡോക്ടര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. മെക്‌സിക്കോയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
വാക്സിന്‍ സ്വീകരിച്ചയുടന്‍ ഡോക്ടര്‍ക്ക് ശ്വാസ തടസവും, ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് എന്ന അവസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം.
ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും വാക്സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ വാക്‌സിന്‍ കമ്പനി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞമാസം 24 നാണ് മെക്സികോയില്‍ വാക്സിന്റെ ആദ്യഘട്ട കുത്തിവയ്പ് ആരംഭിച്ചത്.