ഫൈസല്‍ ഫരീദ് മലയാള സിനിമകള്‍ക്കായി പണമിറക്കി; നടിമാരുമായി അടുത്ത ബന്ധം?

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് മലയാള സിനിമകള്‍ക്കായി പണമിറക്കിയതായി സൂചന. നാല് സിനിമയുടെ നിര്‍മാണത്തിന് ഇയാള്‍ ഹവാല പണം ചെലവഴിച്ചതായാണ് വിവരം. ഒരു മുതിര്‍ന്ന സംവിധായകന്റെയും പുതിയ തലമുറയിലെ സംവിധായകന്റെയും ചിത്രങ്ങള്‍ ഇതില്‍പ്പെടും.

സിനിമകള്‍ക്കായി ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇതിനുപിന്നില്‍ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ചിത്രങ്ങള്‍ക്കുവേണ്ടി പണമിറക്കിയെങ്കിലും സിനിമ നിര്‍മാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസല്‍ ഇടപെട്ടില്ലെന്നാണ് അറിയുന്നത്.
ഫൈസലിന്റെ അടുത്ത സുഹൃത്തുവഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാല്‍ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണു സംസാരിച്ചിരുന്നത്.

അതേസമയം ചില നടിമാരുമായി ഫൈസലിന് അടുത്ത ബന്ധമുള്ളതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്നു കസ്റ്റംസ് അറസ്റ്റ് ചെയ്ത രണ്ട് ജ്വല്ലറി ഉടമകളില്‍ നിന്നു ഫൈസലിനെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News