ഇന്ത്യയില്‍ ഈ നിറത്തില്‍ ഒരേയൊരു പോര്‍ഷ! പുതിയ ആഡംബര കാര്‍ സ്വന്തമാക്കി ഫഹദ്-നസ്രിയ ദമ്പതികള്‍

പുതിയ ആഡംബര വാഹനം സ്വന്തമാക്കി ഫഹദ് ഫാസില്‍ നസ്രിയ താരജോഡികള്‍. പോര്‍ഷയുടെ നിരയിലെ ഏറ്റവും സ്‌റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് സ്വന്തമാക്കിയത്. നിലവില്‍ ഈ നിറത്തില്‍ ഇന്ത്യയില്‍ ഈ വാഹനം മാത്രമേ ഉള്ളൂ എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫഹദും നസ്രിയയും ചേര്‍ന്നാണ് ഈ വാഹനം സ്വീകരിച്ചത്. ഏകദേശം 1.90 കോടി രൂപ എക്‌സ്ഷോറൂം വില വരുന്ന വാഹനത്തില്‍ ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും വരുത്താന്‍ സാധിക്കും.

2981 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 308 കീലോമീറ്ററാണ്. വളരെ വേഗത്തിലാണ് ഈ താര ജോഡികളുടെ പുതിയ സന്തോഷവാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News