ന്യൂയോര്‍ക്ക്: 50 കോടി ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും മറ്റു അടിസ്ഥാന വിവരങ്ങളുമുള്‍പ്പെടെ ചോര്‍ത്തി വില്‍പ്പനക്ക് വെച്ച് ഹാക്കര്‍. കഴിഞ്ഞ ജനുവരി മുതല്‍ ഹാക്കര്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന ഫേസ് ബുക്കുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തന്നെയാണ് ഇവയിലുമുള്ളതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
വിവരങ്ങള്‍ അത്ര പ്രധാനമല്ലാത്തതുകൊണ്ടാകാം, ഇവക്ക് ചെറിയ തുക മാത്രമാണ് ഹാക്കര്‍ ആവശ്യപ്പെടുന്നത്. ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019 ല്‍ പരിഹരിച്ച ഒരു പ്രശ്നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
അതേസമയം, വിവരങ്ങള്‍ ഹാക്കര്‍ വഴി ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബര്‍ കുറ്റകൃത്യ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ആലണ്‍ ഗാല്‍ മുന്നറിയിപ്പ് നല്‍കി.