മദ്യലഹരിയില്‍ 50കാരന്‍ വീടിന് തീയിട്ടു; ആറു പേര്‍ വെന്തു മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ബംഗളൂരു: കുടുംബവഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയിലായ 50കാരന്‍ വീടിനു തീയിട്ടു. കുടക് വീരാജ് പേട്ടില്‍ നടന്ന സംഭവത്തില്‍ നാല് കുട്ടികളടക്കം വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

മുകുടഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛന്‍ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടത്.ഇയാള്‍ ഒളിലാണെന്നു പോലീസ് പറഞ്ഞു. യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്.

മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയില്‍ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് ദുരന്തത്തില്‍ കലാശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News