വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജ് മുറിയില്‍ എത്തിച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ജലന്ദറിലാണ് സംഭവം. കേസിലെ പ്രധാന പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു.

ഇതിനിടെ, ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് പെണ്‍കുട്ടിയെ വിളിച്ച സന്ദീപ് അടുത്ത ദിവസം രാവിലെ ഹരിയാന സിര്‍സ ജില്ലയിലെ മന്‍ഡി ദാബ്‌വാലിയിലെ ബസ് സ്റ്റാന്‍ഡിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ വച്ച് വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു മാര്‍ച്ച് 16ന് രാവിലെ ആറുമണിയോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി.

പഞ്ചാബിലെ കിലാന്‍വാലിയെത്തിയ പെണ്‍കുട്ടിയെ സന്ദീപ് ജലന്ദറിലെത്തിക്കുകയായിരുന്നു. അവിടെ ഒരു ലോഡ്ജ് മുറിയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. മുറിയില്‍ സന്ദീപിന്റെ സുഹൃത്തുക്കളായ രന്‍ജീത്, ലമ്പു, ബില്ല, രാഹുല്‍, സയ്‌ന്യ, സന്തോഷ്, തിരിച്ചറിയാത്ത ഒരാളും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അവിടെവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തു. ശേഷം മാര്‍ച്ച് 20ന് രാവിലെ 10 മണിയോടെ പെണ്‍കുട്ടിയെ വീടിന്റെ മുമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News