ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഫെയ്‌സ്ബുക്ക് വിവാദം പാര്‍ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിച്ചേക്കും. ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ പോളിസി മേധാവി അംഖി ദാസിനടക്കം ഹാജരാകാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നോട്ടീസ് നല്‍കിയത് സമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് കാട്ടി അധ്യക്ഷന്‍ ശശി തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് ബിജെപി അനുകൂലിച്ചു. ഇതിനിടെ ഫെയ്‌സ് ബുക്ക് ഇന്ത്യ പക്ഷപാതിത്വം കാട്ടുന്നുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയത്. അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News