ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വപ്ന പദ്ധതിയായ ‘മെറ്റാവേഴ്സ്’ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് കമ്പനിയോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി വെര്‍ജ് ‘ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വിര്‍ച്ച്വല്‍ സ്പേസ് ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വിര്‍ച്ച്വല്‍ ലോകത്ത് പ്രവേശിക്കാനാകും. ഓരോരുത്തര്‍ക്കും വിര്‍ച്ച്വല്‍ രൂപമുണ്ടാകും. പരസ്പരം കാണാനും സംസാരിക്കാനുമാകും.
അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഗെയിമിങ് രംഗത്താണ് മെറ്റാവേഴ്സ് എന്ന ആശയം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടക്കുന്നത്.