തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്ന. ഒരു മുസ്ലിം സമുദായത്തില്‍ ജനിച്ച ജസ്ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികള്‍ കണ്‍ നിറയെ കണ്ടതാണ്. ജസ്നയും ചിത്രങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ താരങ്ങളാണ്.
അഞ്ഞൂറിലധികം കൃഷ്ണചിത്രങ്ങള്‍ വരച്ച ജസ്‌ന സലീമിന് കൃഷ്ണനെ കാണാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ആഴ്ചയാണ് ജസ്ന ആദ്യമായി ക്ഷേത്ര ശ്രീകോവിലില്‍ ഇരിക്കുന്ന ശ്രീകൃഷ്ണനെ നേരിട്ട് കാണുന്നത്. കൃഷ്ണനെ വരയ്ക്കാന്‍ ഇഷ്ടമാണ് എന്നതിനുമപ്പുറം, ജസ്‌നയുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍.
എന്നാല്‍ ജസ്‌നയുടെ അമ്മയുടെ അനിയത്തിയുടെ മകന്‍ ഒരിക്കല്‍ ജസ്നയോടു നീ കൃഷ്ണ ചിത്രം വരയ്ക്കുന്നതിലും നല്ലത് വേശ്യാവൃത്തി ചെയ്യുന്നതാണ് എന്ന് പറഞ്ഞത് അവളെ വലിയ രീതിയില്‍ നോവിച്ചിരുന്നു. ഇത്തരത്തില്‍ കലയെ കലയായി കാണാത്ത അനേകം പേരുണ്ട് നമുക്കു ചുറ്റുമെന്ന് പലപ്പോഴും പല സംഭവങ്ങളിലും നമ്മള്‍ കണ്ടറിഞ്ഞതാണ്. ഈ സമീപനത്തെ വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
മനോജ് കെ ജയന്റെ മക്കത്തെ ചന്ദ്രിക എന്ന പാട്ടിന്റെ കവര്‍ ചിത്രത്തിന് താഴെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ‘ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാല്‍ ഹറാം, മനോജ് കെ ജയന്‍ മാപ്പിളപ്പാട്ട് പാടിയാല്‍ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാര്‍ദ്ധം മക്കളെ’ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചുരുക്കം ചലര്‍ മാത്രമാണ് ജസ്നയെ എതിര്‍ത്തതെങ്കില്‍ ഒരുപാട് പേര്‍ ഈ പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ഇവര്‍ക്ക് പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്.