ന്യൂഡൽഹി:രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ വന്നു. നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ഇന്ന് മുതൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നതിലാണ് ആശങ്ക.
ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന