31.1 C
Kottayam
Friday, May 3, 2024

ഇത്തരം പോസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഫേസ്ബുക്കില്‍ നിയന്ത്രണം

Must read

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ നടപടി.

ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. റിപ്പോര്‍ട്ട് അനുസരിച്ച് ഫേസ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് ഇത്തരം പോസ്റ്റുകളെ നിരീക്ഷിക്കുന്നത്. ആദ്യത്തേത് തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ്.

രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ്. കാന്‍സര്‍ മാറ്റാം, ശരീരഭാരം കുറയ്ക്കാം എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ആണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള മറ്റ് ഫേസ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week