25.5 C
Kottayam
Friday, September 27, 2024

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

Must read

തിരുവനന്തപുരം: പൂവ്വാറിൽ 65 കാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആർ അറസ്റ്റിൽ. അശ്വതിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് പൂവ്വാർ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് പരാതി. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകിയായിരുന്നു അശ്വതി പണം തട്ടിയത്.

മറ്റു മാർഗ്ഗങ്ങളില്ലാതെ തട്ടിപ്പിന് ഇരയായ ആൾ പാരാതി നൽകുകയായിരുന്നു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പൂവാർ പൊലീസ് യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും അശ്വതിയേയും കൂട്ടു പ്രതിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. ഇതിന് പിന്നിൽ സ്വാധീനങ്ങളുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. പരാതിക്കാരന്റെയും സാക്ഷിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മാസം അഞ്ചിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

2016ലാണ് പരാതിക്കാരന്റെ ഭാര്യ മരിച്ചത്. ഇതോടെ കുട്ടികളെ നോക്കാനും മറ്റും പ്രശ്നങ്ങളുണ്ടായി. കൃത്യസമയത്ത് ആഹാരം നൽകാനാകത്ത സ്ഥിതിയും വന്നു. ഇതിനിടെയാണ് ഒരു ഇടനിലക്കാരൻ മുഖേന വാഗ്ദാനം വന്നത്. കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള ബാധ്യതകൾ ഒഴിപ്പിക്കാൻ പണം വേണമെന്നുമായിരുന്നു ആവശ്യം. പിന്നാലെ അശ്വതിയും വീട്ടിലെത്തി. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു.

രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എന്നാൽ യുവതി വയോധികനെ പറ്റിക്കുകയായിരുന്നു. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞായിരുന്നു പണം തട്ടിയത്.

നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്നതിൽ ആരോപണ വിധേയയാണ് അശ്വതി. 2021 സെപ്റ്റംബറിൽ ഇവർക്കെതിരെ ഒരു പൊലീസ് ഓഫീസറുടെ പരാതിയിൽ കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവർ നേരിട്ടത്. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പായിരുന്നി ഇത്. എസ് ഐ മുതൽ ഐ പി എസ് ഉദ്യോഗസ്ഥരെ വരെയുള്ളവരെ യുവതി ഹണിട്രാപ്പിൽപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്.
ഞ്ഞത്.

കൊല്ലം റൂറൽ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാർ ഇരകളായതായും യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായും സൂചനയുണ്ട്.

കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏർപ്പെടുകയും പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാർക്കും ലക്ഷങ്ങൾ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week