29.4 C
Kottayam
Saturday, June 6, 2026

കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ആലപ്പുഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

Must read

ആലപ്പുഴ:സംസ്ഥാനത്ത് കോവിഡിന് പിന്നാലെ ദുരന്തം വിതച്ച് പേമാരി. കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ 22 വീട് പൂര്‍ണമായി നശിച്ചു. 586 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും നശിച്ചു. 55 വീടുകള്‍ ഭാഗികമായി നശിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തില്‍ മട വീണു. കാവാലം വില്ലേജിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇവിടെ രണ്ട് വീടുകള്‍ക്ക് ഭാഗീക നാശനഷ്ടം ഉണ്ടായി. കൈനകരി നോര്‍ത്ത് വില്ലേജില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നു. കുന്നുമ്മ വില്ലേജില്‍ രണ്ടു വീടുകള്‍ക്കും വെളിയനാട് വില്ലേജില്‍ രണ്ട് വീടുകള്‍ക്കും ഭാഗീക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജില്‍ മഴക്കെടുതിയെ തുടര്‍ന്ന് അഞ്ചു വീടുകള്‍ക്കാണ് ഭാഗീക നാശനഷ്ടം സംഭവിച്ചത്.

എന്നാൽ കാര്‍ത്തികപ്പള്ളിയില്‍ 92 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അമ്പലപ്പുഴ താലൂക്കില്‍ 12 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 362 വീടുകള്‍ ഭാഗികമായും നശിച്ചു. മാവേലിക്കരയില്‍ 21 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ചേര്‍ത്തല താലൂക്കില്‍ 40 വീടുകള്‍ ഭാഗികമായും ഒരു വീടും പൂര്‍ണമായും തകര്‍ന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ലാലന്റെ കടമുറി ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജോയിയുടെ വീട് കാറ്റിലും മഴയിലും പൂര്‍ണ്ണമായും തകര്‍ന്നു വീണു.

മാരാരിക്കുളം വടക്ക്, പട്ടണക്കാട്, കടക്കരപ്പള്ളി, മുഹമ്മ, ചേര്‍ത്തല തെക്കു പഞ്ചായത്തുകളിലായി ശക്തമായ മഴയില്‍ മരം വീണാണ് വീടുകള്‍ക്ക് ഭാഗീക നാശ നഷ്ട്ടം ഉണ്ടായത്. ചെങ്ങന്നൂര്‍ താലൂക്കില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുരുട്ടിശ്ശേരി, ചെങ്ങന്നൂര്‍, വെണ്‍മണി, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, എണ്ണക്കാട്, ആല വിളേജുകളിലാണ് വീടുകള്‍ ഭാഗീകമായി തകര്‍ന്നത്. മാന്നാര്‍ വില്ലേജില്‍ ഒരു കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week