KeralaNews

പാലക്കാട് വന്‍ സ്പിരിറ്റ് വേട്ട; സൂക്ഷിച്ചിരുന്നത് കട്ടിലില്‍ അറകളിലായി

പാലക്കാട്: ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിലേയ്ക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. കട്ടിലില്‍ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

12 കന്നാസ് സ്പിരിറ്റും 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റും പിടിച്ചെടുത്തു. കൂടെ രണ്ട് വാഹനങ്ങളുമുണ്ട്. ഗോഡൗണില്‍ മദ്യം നിര്‍മിക്കാനുള്ള രാസക്കൂട്ട് വഴി ഉണ്ടാക്കിയ വ്യാജ കള്ളും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ നിന്ന് ഏഴ് തൊഴിലാളികള്‍ കസ്റ്റഡിയിലായി. എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button