സിനിമ ലൊക്കേഷനില്‍ ലഹരി പരിശോധന ശക്തമാക്കി എക്‌സൈസ്

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന ശക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ യുവ നടന്മാര്‍ ഉള്‍പ്പെടുന്ന ലൊക്കേഷനുകളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ വ്യക്തമാക്കി.

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലെ ആരോപണങ്ങളാണ് പരിശോധനയ്ക്ക് കാരണമെന്നാണ് സൂചന. സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്‌സൈസ് പരിശോധന നടത്തണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിലാണ് പരിശോധന.

തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാല്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതൊക്കെ ലൊക്കേഷനിലാണ് പരിശോധന നടത്തിയതെന്ന് എക്‌സൈസ് വ്യക്തമാക്കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News