കഞ്ചാവ് മൊത്തക്കച്ചവടം നടത്തിവന്ന യുവാവ് മുണ്ടക്കയത്ത് എക്‌സൈസ് പിടിയില്‍

മുണ്ടക്കയം: അര കിലോ ഗഞ്ചാവുമായി യുവാ ഹോള്‍ സെയില്‍ ഡിലര്‍ എക്‌സൈസിന്റെ പിടിയില്‍ .കമ്മീഷണര്‍ സ്‌ക്വാഡ് അംഗം കെ എന്‍ സുരേഷ്‌കുമാറിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി റേഞ്ചിന്റെ ചാര്‍ജ്ജ്ഉള്ള പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുരേഷിന്റെ നേതൃത്ത്വത്തില്‍ മുണ്ടക്കയം ബസ്റ്റാന്റില്‍ നിന്നാണ് 530 ഗ്രാം കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശി അര്‍ഫാസ് പിടിയിലായത്.

കാസര്‍ഗോഡ് നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി തിരുവനന്തപുരത്ത് എത്തിച്ച് കൊടുക്കുകയും സാമ്പിള്‍ കഞ്ചാവുമായി കുട്ടിക്കാനത്തേയ്ക്ക് പോകുന്നതിന്റെ ഇടയിലാണ്് അര്‍ഫാസ് പിടിയിലായത്.തിരുവനന്തപുരത്ത് ഇയാള്‍ കൊടുത്ത ഒന്നര കിലോ കഞ്ചാവുമായി മറ്റൊരാളുമ പിടിയിലായിട്ടുണ്ട്. കമ്മീഷണര്‍ സ്‌ക്വാഡ് സി.ഐ രാജേഷിന്് കെ എന്‍ സുരേഷ് കുമാര്‍ ശേഖരിച്ച് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ റെയ്ഡ് നടത്തിയാണ് കഞ്ചാവ് കണ്ടെടുത്തത്.ബാക്കി ഗഞ്ചാവ് എവിടെയൊക്കെയാണ് കൊടുത്തതെന്നു തുടര്‍ അന്വേഷണം നടത്തിവരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News