25.4 C
Kottayam
Friday, May 17, 2024

ഡോക്ടറുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് നല്‍കരുത്; മരുന്നു കടകള്‍ക്ക് മുന്നറിയിപ്പുമായി എക്‌സൈസ്

Must read

കൊല്ലം: ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് വില്‍ക്കരുതെന്ന മുന്നറിയിപ്പുമായി എക്‌സൈസ്. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്തെ മദ്യ ശാലകള്‍ക്ക് പൂട്ടുവീണതോടെ മദ്യത്തിന് പകരമായി വീര്യം കൂടിയ അരിഷ്ടങ്ങള്‍ കലര്‍ത്തി ചില മരുന്നുകട ഉടമകള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് എക്സൈസിന്റെ നടപടി.

അംഗീകൃത ലൈസന്‍സുള്ള ആയുര്‍വേദ മരുന്ന് കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് എക്‌സൈസ് നല്‍കുന്ന നിര്‍ദേശം. കൂടിയ അളവില്‍ മദ്യം അടങ്ങിയിട്ടുള്ള ആയുര്‍വേദ മരുന്നുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ചിലര്‍ അരിഷ്ട വില്‍പന നടത്തുന്നത്.

കഷായമെന്ന പേരില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ മരുന്ന് വിതരണം ചെയ്യുന്നതായും എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മദ്യലഭ്യത കുറഞ്ഞതിന് പിന്നാലെയുള്ള അരിഷ്ട വില്‍പന നിയമവിരുദ്ധമാണ്. അളവിലെ വ്യത്യാസം കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കും.

ചില മരുന്നു കടക്കാര്‍ സമാന രീതിയില്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. വീണ്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘനം തുടര്‍ന്നാല്‍ കേസെടുക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week