KeralaNews

മുൻ എംഎൽഎ എം.നാരായണൻ അന്തരിച്ചു

കൊച്ചി:മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു.

രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. ദീർഘകാലം
സിപിഐ എം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു.രണ്ടു തവണ കുഴൽമന്ദം എംഎൽഎയായി.നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്.കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button