കൊച്ചി:ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ നടിയാണ് സബീറ്റ ജോർജ്. ഈ സീരിയലിൽ നിന്ന് പിൻമാറിയ സബീറ്റ സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സബീറ്റ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൈൽഡ് സ്റ്റോൺ മേക്കർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘പാലാ സൈഡിൽ ജനിച്ച് വളർന്ന ആളാണെങ്കിലും ഒരു കാര്യത്തിൽ ഞാൻ ലക്കിയാണ്. എന്റെ പാരന്റ്സ് നീ ഡോക്ടറോ, എഞ്ചനീയറായേ പറ്റൂ എന്ന് മസിൽ പിടിച്ചില്ല. പല കാര്യങ്ങളും എക്സ്പ്ലോർ ചെയ്യാൻ പറ്റി’
‘പാട്ട് പാടാനുള്ള കഴിവ് കുടുംബപരമായി കിട്ടിയിരുന്നു. അധികം ട്രെയ്നിങ്ങൊന്നും ഇല്ലെങ്കിലും താൽപര്യമുണ്ടായിരുന്നു. ഡിഗ്രി ബിഎ മ്യൂസിക് എടുക്കാനാണ് പോയത്. പക്ഷെ ആ വർഷം കിട്ടിയില്ല. സൈക്കോളജി എടുത്തു. പിന്നെ മ്യൂസിക് പഠിച്ചു’
‘പിന്നെ ഏവിയേഷൻ പഠിച്ചു. അത് ജോലിക്ക് വേണ്ടിയായിരുന്നു. ജോലി വേണമെന്നുണ്ടായിരുന്നു. സ്വന്തമായി ഇഷ്ടമുള്ള സാരി വാങ്ങിക്കാനും സിനിമ കാണാൻ പോവാൻ അച്ഛന്റെയും അമ്മയുടെയുമടുത്ത് കൈ നീട്ടേണ്ട. അന്നത്തെ പ്രായത്തിൽ അത്രയൊക്കെയേ ഉള്ളൂ. വലിയ ആഗ്രഹങ്ങളാെന്നുമില്ലായിരുന്നു’
‘നിയമപ്രകാരം എക്സ് ഹസ്ബന്റ് ആണെങ്കിലും പിള്ളേരുടെ അച്ഛൻ എന്നാണ് ഞാൻ വിളിക്കാറ്. കല്യാണം കഴിഞ്ഞാണ് യുഎസിൽ പോവുന്നത്. എയർപോർട്ടിൽ വെച്ച് എന്നെ കണ്ട് ഇഷ്ടപ്പെട്ടു. എയർപോർട്ടിൽ ബാഗ് മിസ്സായി പോയെന്ന് പറഞ്ഞ് പുള്ളി പരാതി നൽകാൻ വന്നതായിരുന്നു’
‘ചെന്നെെയിൽ നിന്ന് കാണാതെ പോയ ബാഗ് പിറ്റേ ദിവസം കോട്ടയത്ത് പുള്ളിയുടെ വീട്ടിൽ ഞാൻ ഡെലിവർ ചെയ്ത് കൊടുത്തു. അങ്ങനെയാണ് സംസാരിച്ച് തുടങ്ങിയത്. പിന്നെ പുള്ളി യുഎസിൽ പോയി. ചേട്ടനാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അപ്രോച്ച് ചെയ്തത്’
‘മൂന്ന് ദിവസം എയർപോർട്ട്, മൂന്ന് ദിവസം റിസർവേഷൻ അങ്ങനെയായിരുന്നു എന്റെ ജോലി. രസമെന്താണെന്ന് വെച്ചാൽ ഞാൻ എയർപോർട്ടിലുള്ള ദിവസം പുള്ളി വിളിക്കാറില്ല. പുള്ളി വിളിക്കുമ്പോഴെക്കെ കറക്ടായി എനിക്ക് കിട്ടുമായിരുന്നു. അങ്ങനെ പ്രേമത്തിന്റെ സംഭവമൊന്നുമില്ലായിരുന്നു’
’26-27 വയസ്സിനിടെയാണ് പുള്ളിയുമായുള്ള കല്യാണം നടക്കുന്നത്. പ്രേമമെന്ന് പറയാൻ പറ്റില്ല, ആ സമയത്തെ പക്വതയുള്ള തീരുമാനമായിരുന്നു’ അമേരിക്കയിൽ നിന്നും നാട്ടിലെത്തി അഭിനയം കരിയറാക്കിയതിനെക്കുറിച്ചും നടി സംസാരിച്ചു.
’47ാം വയസ്സിലാണ് ചക്കപ്പഴം പരമ്പരയിൽ ജോയിൻ ചെയ്യുന്നത്. ഒരുപാട് പേർ എന്നെ ചീത്ത വിളിച്ചു. ബന്ധുക്കളുൾപ്പെടെ. പെൺകൊച്ചിന് 14 വയസ്സാണ്. അതിനെ അവിടെ ഇട്ടേച്ച് ആക്ടിംഗെന്ന് പറഞ്ഞ് നാട്ടിൽ വരാൻ വല്ല കാര്യവുമുണ്ടോ, അവിടെ ഡോളർ കൺവെർട്ട് ചെയ്യുമ്പോൾ ഇത്ര സാലറി.ഇവൾക്ക് ഭ്രാന്താ, ഈ പ്രായത്തിൽ എന്നൊക്കെ ചോദിച്ചിട്ടുണ്ട്’
‘പിന്നെ ഒരു ഗുണമുള്ളത് എല്ലാവരുടെയും അഭിപ്രായം കേട്ടാലും തീരുമാനമെടുക്കുന്നത് ഞാനാണ്. അങ്ങനെയുള്ള സെറ്റപ്പിലാണ് ഞാൻ ജീവിക്കുന്നത്. ഭർത്താവിന്റെ മാതാപിതാക്കളോടൊക്കെ ചോദിക്കേണ്ട സാഹചര്യമായിരുന്നെങ്കിൽ കാര്യങ്ങൾ മാറിയേനെ’
‘എല്ലാം പെർഫെക്ട് ആണെന്ന് ഞാൻ പറയുന്നില്ല. മോളെ മിസ് ചെയ്യുന്നുണ്ട്. ചില സമയത്ത് മകളുടെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. മോളുടെ ഗ്രേഡുകൾ എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല. മോളുടെ ടീച്ചറുമായി ഞാൻ സംസാരിച്ചിരുന്നു. ഗ്രേഡിനേക്കാൾ കളിക്കുമ്പോൾ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ ആദ്യം ഓടുന്നത് സാഷയാണ്’
‘സാഷ പോയി മരുന്ന് കൊണ്ട് വരും. അല്ലെങ്കിൽ ഒരു പരിഹാരം കാണും. അവിടെ പകച്ച് നിൽപ്പില്ല. ഞാനും അവളുടെ കൂടെയായിരുന്ന വയ്യാത്ത മോനെ നോക്കിയത്. ഡിസിഷൻ മേക്കിംഗ് അവൾ കണ്ടു,’ സബീറ്റ പറഞ്ഞു.