24.8 C
Kottayam
Thursday, June 4, 2026

സാമന്തയ്ക്ക് സംഭവിച്ചത് പോലെ എനിക്കുമുണ്ടായി; മരുന്നുകൾ ശരീരത്തെ ബാധിക്കും; തമന്ന

Must read

ഹൈദരാബാദ്‌:തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക നടിയാണ് തമന്ന. ഉത്തരേന്ത്യക്കാരിയായ തമന്ന വളരെ പെട്ടെന്നാണ് തമിഴ്, തെലുങ്ക് സിനിമകളിൽ താരമാവുന്നത്. 13 വയസ്സിൽ മോഡലിം​ഗിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന തമന്നയ്ക്ക് ബോളിവുഡിലല്ല സ്വീകാര്യത ലഭിച്ചത്. മറിച്ച് തമിഴിലെയും തെലുങ്കിലെയും സൂപ്പർ സ്റ്റാറുകളുടെ സിനിമകളിലാണ്.

ഡാൻസിം​ഗ് മികവാണ് കരിയറിൽ തമന്നയെ തുണച്ചത്. നടിയുടെ ​ഗാനരം​ഗങ്ങൾ വൻ ഹിറ്റായി. ദേവി, ഹാപ്പി ഡേയ്സ്, ബാഹുബലി തുടങ്ങി ചുരുക്കം സിനിമകളിലേ തമന്നയ്ക്ക് മികച്ച വേഷങ്ങൾ ലഭിച്ചിട്ടുള്ളൂ. അതേസമയം നവംബർ സ്റ്റോറി എന്ന സീരീസിൽ മികച്ച വേഷം നടിക്ക് ലഭിച്ചു.

- Advertisement -

സസ്പെൻസ് ത്രില്ലറായ സിനിമയിൽ കേന്ദ്ര കഥാപാത്രം തമന്നയായിരുന്നു. ‍മുമ്പത്തേക്കാളും കരിയറിൽ സെലക്ടീവായ തമന്ന ഇപ്പോൾ വ്യത്യസ്തമായ സിനിമകളാണ് തെരഞ്ഞെടുക്കുന്നതിൽ ഭൂരിഭാ​ഗവും. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചെറിയ പ്രായത്തിൽ സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും കരിയറിൽ നിലനിന്നതിനെക്കുറിച്ചും നടി സംസാരിച്ചു.

- Advertisement -
Tamannaah, Samantha

‘ഞാൻ കരിയർ തുടങ്ങിയ സമയത്ത് സൂപ്പർ സ്റ്റാറുകളും ഫാൻസുമാണുണ്ടായിരുന്നത്. മാധുരീ ദീക്ഷിത്, ശ്രീദേവി, കരിഷ്മ കപൂർ എന്നിവരായിരുന്നു എന്റെ ആരാധനാപാത്രങ്ങൾ. എനിക്ക് അവരെ പോലെയാവണമെന്നായിരുന്നു,’ തമന്ന പറഞ്ഞു. അടുത്തിടെ മയോസിറ്റിസ് ചികിത്സയ്ക്ക് ശേഷം സമാന്തയുടെ ഭം​ഗി പോയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റിനെക്കുറിച്ചും നടി സംസാരിച്ചു.

‘പല സമയത്തും ആളുകൾ താരങ്ങളെ മാതൃകയായി കാണും. പക്ഷെ ഒരു മനുഷ്യനും എപ്പോഴും കാണാൻ ഒരു പോലെയായിരിക്കില്ല. സാമന്തയ്ക്ക് സംഭവിച്ചത് അനാവശ്യമാണ്. കൊവിഡിന് ശേഷം സമാനമായി എനിക്കും സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കണ്ടീഷനിലൂടെ കടന്ന് പോവുമ്പോൾ നമ്മുടെ ബോഡിയെ ബാധിക്കും,’ തമന്ന പറഞ്ഞു.

Tamannaah

കൊവിഡ് ബാധിച്ച ശേഷം തമന്നയുടെ വണ്ണം കൂടിയെന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരുന്നു. ഇത് തന്നെ ബാധിച്ചിരുന്നെന്ന് നടി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

- Advertisement -

അടുത്തിടെയാണ് സാമന്തയ്ക്കും ഇത്തരം കമന്റുകൾ നേരിടേണ്ടി വന്നത്. ഇതിന് നടി തന്നെ മറുപടി നൽകുകയും ചെയ്തു. മാസങ്ങളോളം മരുന്ന് കഴിക്കുകയും ചികിത്സകളിലൂടെയും കടന്ന് പോയ കാര്യം നടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷമാണ് സാമന്തയ്ക്ക് മയോസിറ്റിസ് ബാധിച്ചത്.

മാസങ്ങളായി ഇതിന്റെ ചികിത്സയിലായിരുന്നു നടി. ഏറെ നാൾ സമാന്തയുടെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹം പരന്നതോടെയാണ് തന്റെ അസുഖമെന്തെന്ന് സാമന്ത തുറന്ന് പറഞ്ഞത്. ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നടി. സിതാഡെൽ എന്ന സീരിസിന്റെ ഷൂട്ടിം​ഗിന് സമാന്ത ജോയിൻ ചെയ്തു. ആക്ഷൻ രം​ഗങ്ങളടങ്ങിയ സീരീസാണിത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്.

പേശികളെ ബാധിക്കുന്ന അപൂർവ രോ​ഗമാണിത്. സാമന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ശാകുന്തളമാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മലയാളിയായ ദേവ് മോഹനാണ് സിനിമയിൽ നായകനായെത്തുന്നത്. യശോദയാണ് സാമന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനും സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week