29.4 C
Kottayam
Sunday, June 14, 2026

ജോലി ലഭിച്ചതോടെ ഏഴു വര്‍ഷത്തെ പ്രണയം ഉപേക്ഷിച്ചു; മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച യുവതിയേയും അമ്മയേയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Must read

ചെന്നൈ: ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതോടെ യുവാവ് കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊന്ന ശേഷം ജീവനൊടുക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരാര്‍ ടെക്‌നീഷ്യനായ ഭൂപാലന്‍ എന്ന സതീഷ് (31)ആണ് 26 കാരിയായ യുവതിയെയും ഇവരുടെ 45 വയസുള്ള അമ്മയെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. കാമുകിയെയും അമ്മയെയും കൊന്ന ശേഷം സതീശും മണ്ണെണ്ണ ഒഴിച്ച് ജീനൊടുക്കി.

സതീശും യുവതിയും കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ പിതാവ് ചെന്നൈ കോര്‍പ്പറേഷനില്‍ ജോലിക്കാരനായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ടു. ഇതോടെ യുവതിക്ക് പിതാവിന്റെ ജോലി ലഭിച്ചു. ജോലി സ്ഥലത്ത് വച്ച് മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതറിഞ്ഞ സതീശ് പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് കാമുകിയെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതിയും ജീവനൊടുക്കി. മൂന്ന് പേരുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മൂന്ന് പേരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

രക്താർബുദ ബാധിതനായ മൂന്ന് വയസ്സുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ദാരുണാന്ത്യം, രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ 'ഫോർമാലിൻ' രാസവസ്തു...

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ്...

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രൂത്തിലൂടെ ട്രംപ് വ്യക്തമാക്കി.ഇറാൻ ഭാവിയിൽ...

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി തടിതപ്പി കാനറികൾ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും...

Popular this week