എട്ടു വയസുകാരി വിസില്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

പറ്റ്ന: എട്ടുവയസുകാരി പ്ലാസ്റ്റിക് വിസില്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. എട്ടുവയസുകാരി പ്ലാസ്റ്റിക് വിസിലുമായി കളിക്കുന്നതിനിടെയായിരുന്നു അപകടം. ബിഹാറിലെ മുങ്കേര്‍ ജില്ലയിലാണ് സംഭവം. ആശുപത്രിയില്‍ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് ഖുശ്ബുവിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കളിക്കുന്നതിനിടയില്‍ വിസില്‍ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നു വിദഗ്ധ ചികിത്സയ്ക്കായി ബാഗല്‍പൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് പറ്റ്നയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരന്നു. കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് പോലും അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് കുട്ടിയെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News