വിവാഹം കഴിഞ്ഞ് ഒരാഴ്ച; യുവതിയുമൊത്തുള്ള സ്വകാര്യ വീഡിയോ ഭര്‍ത്താവിന്റെ വാട്‌സ്ആപ്പിലേക്ക് അയച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍

ബറേലി: യുവതിയുമൊത്തുള്ള സ്വകാര്യ വീഡിയോ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് അയച്ചു കൊടുത്ത മുന്‍ കാമുകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ 20 കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 22 കാരനായ നഖാസ സ്വദേശിയാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് മുന്‍ കാമുകന്‍ യുവതിയുടെ ഭര്‍ത്താവിന്റെ വാട്‌സാപ്പിലേക്ക് ഭാര്യയുടെ സ്വകാര്യ വീഡിയോ അയച്ചത്.

വീഡിയോ ക്ലിപ്പുകള്‍ കണ്ട ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിനായിരുന്നു സാംബാലില്‍ സ്വദേശിയായ യുവതിവിവാഹിതയായത്. മുന്‍ കാമുകനെതിരെ ബലാത്സംഗത്തിനു പുറമെ ഐടി വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ യുവതിയുമായി സൗഹൃദത്തിലാകുകയായിരുന്നു. ഇരുവരും ഒരു വസ്ത്ര നിര്‍മാണശാലയില്‍ ഒരുമിച്ചു ജോലി ചെയ്യുന്നവരായിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വീഡിയോകളാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്. പിന്നീട് ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും വീഡിയോ കാട്ടി തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

ശല്യം സഹിക്കാനാകാതെ യുവതി മൊബൈല്‍ നമ്പരും മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മറ്റൊരാളുമായി വിവാഹിതയായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News