24.2 C
Kottayam
Sunday, June 7, 2026

വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയാവാന്‍ മലയാളത്തിലെ അപ്രശസ്തരായ നടിമാര്‍ പോലും വിസമ്മതിച്ചു,ബംഗാളിയായ മോക്ഷ ഭഗവതിയായത് എങ്ങിനെയെന്ന് സംവിധായകന്‍

Must read

തിരുവനന്തപുരം|:‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ ഭഗവതിയുടെ വേഷം അഭിനയിക്കാന്‍ മലയാളത്തിലെ അപ്രശസ്തരായ നടിമാര്‍ പോലും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍. അങ്ങനെയാണ് ബംഗാളിയായ മോക്ഷ ആ കഥാപാത്രം ചെയ്തത്. ആ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തുന്ന സമീപനമായിരുന്നു മോക്ഷയുടേതെന്നും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞു.

‘‘കള്ളനും ഭഗവതിയും എന്നചിത്രത്തിലെ നായകനായി വിഷ്ണു ഉണ്ണികൃഷ്ണനെ നിശ്ചയിച്ചപ്പോള്‍ ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചിരുന്നു. ചിലര്‍ പ്രതികരിക്കാന്‍ പോലും തയാറായില്ല.

കണ്ടു പരിചിതമല്ലാത്തൊരു മുഖം വേണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ദുര്‍ഗയുടെ നാട്ടില്‍നിന്ന് മോക്ഷ മലയാളത്തിലെത്തിയത്. ദൈവികമായൊരു അദൃശ്യ ശക്തി മോക്ഷയിൽ ഉണ്ടായിരുന്നു. ആ വേഷം അവർ മനോഹരമാക്കുകയും ചെയ്തു.’’–ഈസ്റ്റ്കോസ്റ്റ് വിജയൻ പറഞ്ഞു.

ചിത്രത്തില്‍ അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുപ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ,മോക്ഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി തുടങ്ങിയവരും സിനിമയിലുണ്ട്

- Advertisement -

കെ.വി. അനില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് റാം ഛായാഗ്രാഹണവും രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week