ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടു പോയ ഓട്ടോഡ്രൈവര്‍ക്കു നേരെ ഗുണ്ടാ ആക്രമണം,ഇരുമ്പുവടിയ്ക്കടിച്ച് പനമ്പാലത്തുപേക്ഷിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.ഏറ്റുമാനൂരിലെ സ്വകാര്യ ബസ്റ്റാന്റിനടുത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ പുന്നത്തുറ കുഴിക്കോട്ട് പറമ്പില്‍ കെ.എസ്.സുബിലിയ്ക്കാണ് (30) പരുക്കേറ്റത്.ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടുപോയശേഷം പനമ്പാലത്തുവെച്ചായിരുന്നു ആക്രമണം.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഘം ഓട്ടം വിളിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിനടുത്ത് ആളൊഴിഞ്ഞ സ്ഥലെമെത്തിയപ്പോള്‍ കമ്പിവടികള്‍കൊണ്ട് ആക്രമിയ്ക്കുകയായിരുന്നു.സുബിലിന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആക്രമണത്തിന് മുമ്പ് ക്വൊട്ടേഷന്‍ സംഘം സുബിലിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News