തിരുവനന്തപുരം: ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ പത്തുമുതല്‍ ഈ ക്രമീകരണം നടപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകള്‍ പ്രത്യേക സര്‍വീസുകളായി പുനഃരാരംഭിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മുന്നേ റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നല്‍കാനായിരുന്നു ഇത്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നത്.
പുതിയ നിര്‍ദേശപ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News