28.9 C
Kottayam
Sunday, May 12, 2024

അനൂപിന് നല്‍കിയത് ആറു ലക്ഷമെന്ന് ബിനീഷ് കോടിയേരി, 50 ലക്ഷമെന്ന് അനൂപ്; ബിനീഷ് കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

Must read

ബംഗളൂരു: ബിനീഷ് കൊടിയേരിയുടെ മൊഴി വിശ്വസിക്കാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ ഇ.ഡിയുടെ ബംഗളൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ബിനീഷിനെ ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

അനൂപിന് 6 ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഇ.ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്. കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തപ്പോഴും അനൂപ് മുഹമ്മദിന് ബൊമ്പനഹള്ളിയില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ ആറ് ലക്ഷം രൂപയേ നല്‍കിയുള്ളുവെന്നായിരുന്നു ബിനീഷിന്റെ മൊഴി. ഈ മൊഴിയില്‍ തന്നെ നിലവില്‍ ഉറച്ച് നില്‍ക്കുകയാണ് ബിനീഷ് കോടിയേരി.

അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് പലഘട്ടങ്ങളിലായി 70 ലക്ഷം രൂപ വന്നിട്ടുണ്ട്. ഈ പണം ആരൊക്കെ നല്‍കിയതാണ് എന്നും, മയക്കുമരുന്നിന്റെ വാങ്ങല്‍-വില്‍പ്പന എന്നിവയ്ക്കാണോ ഈ പണം ഉപയോഗിച്ചിരുന്നതെന്നും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week