KeralaNews

14-കാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴ‍ഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാപ്പിൽ കിഴക്ക് ആലമ്പളളി മനോജ്(47) ആണ് മരിച്ചത്. ബി.ജെ.പിയുടെ വാർഡ് ഭാരവാഹിയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കാപ്പിൽ സ്വദേശിയുടെ മകനെ മോഷണക്കുറ്റം ആരോപിച്ച് മനോജ് മർദിച്ചത് വലിയ വിവാദമായിരുന്നു. ഇയാളെ പിന്നീട് വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button