പോലീസ് സ്‌റ്റേഷനില്‍ നിന്ന് ‘മുങ്ങിയ’ കഞ്ചാവ് കേസ് പ്രതി കാമുകിയെ കാണാന്‍ എത്തിയപ്പോള്‍ പിടിയില്‍

കോഴിക്കോട്: പോലീസ് സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കടത്തു കേസ് പ്രതി പൊന്നാനിയില്‍ കാമുകിയെ കാണാന്‍ എത്തിയപ്പോള്‍ പിടിയിലായി. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് സരീഷാണ് (24) പിടിയിലായത്. സരീഷും സുഹൃത്തു മുഹമ്മദ് ഹര്‍ഷാദും കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് സ്റ്റേഷനില്‍ നിന്ന് സരീഷും കൂട്ടുപ്രതി ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദും പിന്നീട് രക്ഷപെടുകയായിരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കാന്‍ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോഴാണ് ഇരുവരും പോലീസുകാരെ കയ്യേറ്റം ചെയ്ത് പുറത്തേക്ക് ഓടിയത്.

പൊന്നാനിയിലെ മതസ്ഥാപനത്തില്‍ പാര്‍പ്പിച്ച കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്. സരീഷ് കാമുകിയെ കാണാന്‍ ഇവിടെ എത്താനിടയുണ്ടെന്ന നിഗമനത്തില്‍ പൊന്നാനി പോലീസും ബാലുശ്ശേരി പോലീസും ഇവിടെ കാത്തു നിന്ന് പിടികൂടുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News