എറണാകുളത്ത് ഇന്ന് പുതിയ കൊവിഡ് രോഗികള്‍ ഇല്ല

കൊച്ചി എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗികളില്ല. പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 23 വയസ്സുള്ള യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മെയ് 17 ന് മാലിദ്വീപില്‍ നിന്നും ഐ.എന്‍.എസ് ജലാശ്വ എന്ന കപ്പലില്‍ കൊച്ചിയില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് തന്നെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇന്ന് 587 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 288 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4724 ആയി. ഇതില്‍ 72 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 4652 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News