കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും. അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാം.
അതത് ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ സര്‍വകലാശാല വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലേക്ക് എത്താനാവാതെ ലക്ഷദ്വീപില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കായി അവിടെയും പരീക്ഷകേന്ദ്രം തുറക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News