24.9 C
Kottayam
Friday, June 5, 2026

എറണാകുളം ജില്ലയിൽ ഇന്ന് 47 പേർക്ക് കാെവിഡ്

Must read

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് വന്നവർ / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ

• ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിനി
• ജൂലൈ 4 ന് റഷ്യ കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ഉദയംപേരൂർ സ്വദേശി
• ജൂലൈ 8 ന് ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 16 വയസ്സുള്ള ഹൈദ്രബാദ് സ്വദേശിനി
• ജൂൺ 28 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള നായത്തോട് അങ്കമാലി സ്വദേശി
• ജൂൺ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിലെ 40 ,36 ,7,11 വയസ്സുള്ള മഴുവന്നൂർ സ്വദേശികൾ.
• ജൂൺ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള എറണാകുളം സ്വദേശി
• ജൂൺ 21 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള വെളിയത്തുനാട് സ്വദേശി
• മഹാരാഷ്ട്രയിൽനിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 13 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി
• ജൂലൈ 7 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ

സമ്പർക്കം വഴി രോഗം ബാധിച്ചവർ

- Advertisement -

• ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 11 , 5 ,45 ,17 ,21 ,9 ,13 ,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങളും , 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .ഇവരെല്ലാംതന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്തവരാണ്.
• 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി. ഇദ്ദേഹം ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്
• ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിയും
• 35 വയസ്സുള്ള ചൂർണിക്കര സ്വദേശി, 51 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി .ഇവർ രണ്ടുപേരും ആലുവ മാർക്കറ്റ് സന്ദർശിച്ചവരാണ്
• .ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി

- Advertisement -

• ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവർത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനിയും, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി
• ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തൻകുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 27 വയസ്സുള്ള ചെല്ലാനം സ്വദേശി.
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച അലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണ്ണിക്കര സ്വദേശി,
• ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി
• ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി,
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി.
• 40 വയസുള്ള ചെല്ലാനം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മത്സ്യതൊഴിലാളിയുമായി സമ്പർക്കത്തിൽ വന്നിരുന്നു
• ഇന്ന് മരണപ്പെട്ട 79 വയസ്സുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്

• ഇന്ന് 3 പേർ രോഗമുക്തി നേടി. ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച 4 വയസുള്ള ഐക്കാരനാട് സ്വദേശിയായ കുട്ടി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള വൈറ്റില സ്വദേശി
• തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week