24.9 C
Kottayam
Friday, June 5, 2026

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി

Must read

തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര്‍ (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2), കടമ്പൂര്‍ (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂര്‍ (11), കറുമാത്തൂര്‍ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ഇന്നലെ മരണമടഞ്ഞ പി.കെ. ബാലകൃഷ്ണന്‍ നായര്‍ (79) എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

- Advertisement -

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്ന സെയ്ഫുദ്ദീന്‍ (66) ഇന്നലെ മരണമടഞ്ഞു.

- Advertisement -

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 4 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജില്ലയിലെ ഓരോ ബി.എസ്.എഫ്. ജവാന്‍മാര്‍ക്ക് വീതവും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,78,356 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3694 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 570 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,104 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,34,849 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6449 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,636 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week