26.3 C
Kottayam
Sunday, May 5, 2024

പാലായിലെ കൊവിഡ് ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും; ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി

Must read

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച പാലായിലെ മുനിസിപ്പല്‍ ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപട്ടികയില്‍ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നു സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഡിപ്പോയിലെ 18 ജീവനക്കാരാണ് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ദീര്‍ഘദൂര സര്‍വീസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നു ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കുമെന്ന് ഡിടിഒ അറിയിച്ചു.

അതേസമയം, കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ ഹരിത ട്രാവല്‍സ്

രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്

വൈന്നേരം 5.00 : പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട കോട്ടയം കെഎസ്ആര്‍ടിസി ബസ്

വൈകുന്നേരം 6.00 :കോട്ടയം മുതല്‍ കാഞ്ഞിരംപടി വരെ- കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ്

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week