29.4 C
Kottayam
Friday, June 5, 2026

മറൈൻ ഡ്രൈവിൽ രാത്രി 10 മുതൽ പ്രവേശനം വിലക്കുന്നു; അനധികൃത കച്ചവടവും ഒഴിപ്പിക്കും

Must read

കൊച്ചി: കൊച്ചിക്കാരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടയിടമായ മറൈൻ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിന്റെ ഭാഗമായി രാത്രിയിൽ പ്രവേശന വിലക്ക് ഏ‍‍ർപ്പെടുത്തുന്നു. രാത്രി 10 മണി മുതൽ രാവിലെ അഞ്ചുമണിവരെ മറൈൻ ഡ്രൈവ് വാക്ൿവേയിലേക്ക് പ്രവേശനം പൂർണമായും നിരോധിക്കാനൊരുങ്ങുകയാണ് കൊച്ചി കോർപറേഷൻ. ഇതിന്റെ ഭാഗമായി മറൈൻ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും തീരുമാനിച്ചു.

ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകൾ അല്ലാതെ മറ്റൊരു കച്ചവടവും പ്രദേശത്ത് അനുവദിക്കില്ലെന്നു കൊച്ചി മേയർ അഡ്വ. അനിൽ കുമാർ അറിയിച്ചു. മേയറുടെയും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിലാണ് തീരുമാനം.

മറൈൻ ഡ്രൈവ് ഷോപ്പിങ് മാളിൽ ഉണ്ടാകുന്ന ജൈവ മാലിന്യം സംസ്‌കരിക്കുവാൻ ഒരു കമ്പോസ്റ്റിങ് യൂണിറ്റ് അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള സെക്യൂരിറ്റി സംവിധാനം മിലിട്ടറി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ സംവിധാനത്തെ ഏൽപ്പിച്ച് എണ്ണം വർധിപ്പിച്ചേക്കും.

പോലീസിന്റെയും പോർട്ടിന്റെയും സഹായത്തോടെ അംഗീകൃത ബോട്ട് ഉടമകളുടെ യോഗം വിളിക്കുകയും ബോട്ടിൽനിന്ന് വരുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും അനധികൃത ബോട്ട് സർവീസുകൾ പൂർണമായും അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു.

- Advertisement -

വാക്ൿവേയിൽ വരുന്ന വേസ്റ്റ് സിഎസ്എംഎൽ കരാറുകാർ തരംതിരിച്ച് കണ്ടെയ്നറിൽ സൂക്ഷിക്കുന്നത് കോർപറേഷൻ നീക്കം ചെയ്യാനും ഒപ്പം ഈ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആഴ്ചയിൽ ഒരു നിശ്ചിത ദിവസം കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടികെ അഷ്റഫിന്റെ നേതൃത്വത്തിൽ ഒരു ടൈം ടേബിൾ ഉണ്ടാക്കി യോഗം ചേർന്ന് വിലയിരുത്തുമെന്നും യോഗത്തിൽ അറിയിച്ചു.

- Advertisement -

സ്ഥലത്ത് പുതിയതായി ക്യാമറകളും വേണ്ടത്ര വെളിച്ച സംവിധാനങ്ങളും ഏർപ്പെടുത്തും. ക്യാമറകളുടെ പ്രവർത്തനവും നിരന്തരമായി നിരീക്ഷിച്ച് വേണ്ട നടപടികൾ കൈക്കൊള്ളും. തീരുമാനങ്ങൾ ഈ മാസം 25 മുതൽ ഒരു മാസത്തേയ്ക്ക് കർശനമായി നടപ്പിലാക്കുകയും അവലോകനം നടത്തിയ ശേഷം ഒക്ടോബർ 25 മുതൽ പ്രാവർത്തികമാക്കുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week